കുഞ്ഞിക്കിളി




യാ ഹബീബി,..


ചദഞ്ഞരഞ്ഞ് ദ്രവിച്ചുണങ്ങിയ

വിത്തുകളാണ് 

പിന്നീട് ചടുല വേരുകളുള്ള 

വൃക്ഷങ്ങളായി പിറവിയെടുത്തത്,..


വരണ്ടുണങ്ങി 

പൊടിക്കാറ്റ് ആഞ്ഞു വീശിയ 

മരുഭൂമികളാണ് 

പിന്നീട് 

വർണ്ണ പുഷ്പങ്ങൾ നിറഞ്ഞ

ആരാമങ്ങളായി പരിണമിച്ചത്..


മഴ മറന്ന വലിയ ഗർത്തങ്ങളാണ്

പിന്നീട് 

കരയെ തഴുകിയ 

മഹാ സമുദ്രങ്ങളായി 

തിരയായി അലറുമയിട്ടെത്..


ഇരുളലകൾ പടർന്ന

ദിക്കുകളിലാണ് 

ഉദയ സൂര്യൻ പിന്നീട് 

പ്രഭപരുത്തിയത്..


ഇഴഞ്ഞു നീങ്ങിയ പുഴുക്കളാണ്

പിന്നീട് 

പറന്നുയർന്ന ശലഭങ്ങളായി

ചിറകിട്ടടിച്ചത്..


ഹബീബി,..


ചിറകൊടിഞ്ഞ 

ആ കുഞ്ഞിക്കിളിയും

പറന്നുയരുക തന്നെച്ചും..



       അകൽമഷ 

ഇന്നലെകൾ

നിറം മങ്ങിയ മുഖങ്ങളും.
മൊഴി മറന്ന അധരങ്ങളും.
മഴ മറന്ന പുഴയും.
കൊഴിഞ്ഞു വീണ
കരിയിലകളും.
ഇതൾ പൊഴിഞ്ഞ
പൂക്കളും.
എല്ലാം ഒരുനാൾ
എനിക്കായ് ഭ്രാന്തമായി 
പൂത്തുലഞ്ഞവയായിരുന്നു..

      അകൽമഷ 

സ്വാർത്ഥ ലോകം


ഹേ,..
സ്വാർത്ഥ ലോകമേ,..
ഈ വർണ്ണങ്ങൾ 
മറഞ്ഞവൻ്റെ മൊഴികളൊന്നു
കേൾക്കൂ,..
എൻ്റെ വിലാപത്തിന് 
നിങ്ങളൊന്നു കൂട്ടിരിക്കൂ..

രക്ത കറകൾ
കെട്ടി കിടക്കുന്ന വഴിവക്കലൂടെ 
എന്ത് ലാഘവത്തോടെയാണ്
നിങ്ങൾ നടന്നകലുന്നത്..!! 
മുഴു പട്ടിണിയിൽ 
വരണ്ടൊട്ടിയ വയറുകൾക്കുമുന്നിൽ
എത്ര സ്വാർത്ഥമായിട്ടാണ് 
നിങ്ങൾ മറ പിടിച്ച്
നിലവറകൾ നിറയ്ക്കുന്നത്.

യുദ്ധ വെറിയിൽ കൊന്നു തള്ളിയ
പ്രിയപ്പെട്ടവർക്ക് ചാരെയിരുന്നു
വിലപിക്കുന്ന 
പിഞ്ചുടലുകൾക്കു മുന്നിൽ 
നിങ്ങൾ എങ്ങനെയാണ് 
സ്വന്തം കുഞ്ഞുങ്ങൾക്ക് 
താരാട്ട് പാടുന്നത്..

ഏ സ്വാർത്ഥ ലോകമേ,..

അന്ധത ബാധിച്ചത് 
എൻ്റെ മിഴികൾക്കല്ല 
നിങ്ങളുടെ ഹൃദയങ്ങളിലാണ്..
മൂകത പടർന്നു കയറിത്
എന്റെ കാതുകൾക്കല്ല.
നിങ്ങളുടെ ചിന്തകളിലാണ്..
നിവരാത്തത് 
ബലഹീനമായ 
എൻ്റെ ഈ മുഷ്ടികളല്ല
നിങ്ങളുടെ നട്ടെല്ലുകളാണ്..

       അകൽമഷ

കനൽ




കനൽ

തുരുമ്പെടുത്ത 
ഹൃദയത്തിനുള്ളറയിൽ 
ക്ലാവു പിടിച്ച 
ഒരു ബലിക്കല്ലിനടയിൽ 
ഒരിക്കലും തുറക്കാതെ 
ഭദ്രമായി മൂടപ്പെട്ടൊരു 
പ്രണയമുണ്ടെനിക്ക്..

ആർക്കുമുന്നിലും 
തുറക്കാതെ,
ശ്മശാനത്തിലുറങ്ങുന്ന
പിറവി കൊള്ളാൻ മടിച്ച 
ചിന്തകളെ പോലെ,
കേൾക്കാൻ വിധിക്കപ്പെട്ടവളില്ലാതെ 
വിടരും മുൻപേ 
പൊഴിഞ്ഞു പോയ 
ഒരു കൊച്ചു പ്രണയം..

ചില ദിനരാത്രങ്ങളിൽ 
അറകൾ തുറന്നു 
പതിയെ ഓർമ്മകൾ
പുറത്തു വരും,..
ഹൃദയ വരമ്പുകളിൽ,
കനലായി കത്തി പടരും,
ബലി കല്ലിലുറങ്ങു 
അവളെ കണ്ടാൽ പതിയെ 
ചാരമായി മറയും..

കേൾക്കാൻ കൊതിച്ചവളും
അനുരാഗിയും 
മണൽ കൂനകൾക്കുള്ളറകളിലാണ്. 
മൈലാഞ്ചി വേരുകളെ പുണർന്നു
ഗാഢമായ നിദ്രയിലാണ്.
എന്നിരുന്നാലും,..
എന്ത് പ്രതീക്ഷയിലാണ് 
ഈ നിനവുകളിന്നും
കെടാ കനലായി കത്തി എരിയുന്നത്..

     അകൽമഷ

ശലഭം




യാ ഹബീബി,...

ശലഭങ്ങളുടെ കൂട്ടുക്കരി,

എനിക്കു നിന്നെ 

അങ്ങനെ വിളിക്കാനാണ് പ്രിയം.

നീ എന്നിലേക്ക് 

വഴി മറന്നടുത്ത ശലഭമായിരുന്നു.

തൂവലുകൾക്ക് 

ഒരേ ഭാരമുള്ള നമ്മേ,

എത്ര ഭദ്രമായിട്ടാണ് 

കാലം തെറ്റി പെയ്ത 

ആ വേനൽമഴ ചേർത്തു വെച്ചത്.


രണ്ടു വിപരീത 

ദിക്കുകളിലേക്ക് തുഴയുന്ന 

ഇരു ജല യാത്രികരാണ് നമ്മൾ.

നമുക്കിടയിൽ ധാരാളം 

വിത്യസ്ത ചിന്തകളുണ്ട്.

എന്നിരുന്നാലും നമ്മേ

ഒരുമിപ്പിക്കുന്ന ജല പ്രവാഹമുണ്ട്.

തീരത്തെ പുണരും വരെ 

നമുക്കങ്ങനെ കൈ കോർക്കാം..

അന്യോന്യം അന്യരാവും വരെ 

നമുക്കിങ്ങനെ വാചാലരാവാം..


നീല ശലഭമേ,..


മണ്ണിൽ മറഞ്ഞ 

വിത്തു കണക്കെയാണു നീ...

നിന്റെ പുറം ചട്ടകളിൽ 

ആരാണ് വിരഹ മുള്ളുകൾ കൊണ്ട് 

കീറി വലിച്ചത്..

ഓർമ്മകൾ കുഴി കുത്തി മൂടി 

നടന്നകന്ന അവർക്കറിയില്ലല്ലോ..

അവർ തൊട്ടതും

അറിഞ്ഞതും 

നിന്നിലെ പുറം തോൽ മാത്രമാണെന്ന്...


ഉള്ളിലെ ഇലയും അണച്ചു പിടിച്ച് 

നീയാമണ്ണിൽ 

വരണ്ടു തന്നെ കിടന്നോളൂ,..

നിനക്കായ് ഒരു ശീതകാലം

വരുന്നുണ്ട്..

നിന്റെ ഉള്ളറിയാൻ, 

നിന്നിലെ തളിരിലകളെ 

വരവേൽക്കാൻ,

നിന്നിൽ പൂക്കാൻ 

കൊതിച്ച മൊട്ടുകൾക്ക് 

കൂട്ടിരിക്കാൻ,

ഇതാ ശീതപാളികൾ 

നിനക്കു മീതെ 

മൂടപ്പെട്ട മണൽ കൂനകൾക്കരികിൽ 

വന്നിരിക്കുന്നു..

അവയ്ക്ക് ചുറ്റും 

കോടമഞ്ഞുയർന്നിരിക്കുന്നു...


നിശകൾക്ക് ജീവൻ നൽകി

പുനർജനിപ്പിച്ചവളേ,..


ഈ നിശാഗന്ധി പൂക്കൾ 

പറയുന്നത് നീ കേൾക്കുന്നില്ലെ...

കഴിഞ്ഞു പോയ 

വർഷകാലത്തേക്കാൾ

എത്ര സുന്ദരമാണ്.

വരാനിരിക്കുന്ന 

ശീത കാലമെന്ന്..


      

         അകൽമഷ 

ശീതകാലം


ശീതകാലം

പറന്നടുക്കുവൻ
ഇനി ആരമങ്ങളില്ല.
മധു നുകരുവാൻ 
ഇനി പൂക്കളില്ല.
വസന്തം പടർത്തുവാൻ 
ഋതുക്കളില്ല..!

ശീതകാലം വരവായി.
ഇനിയെനിക്കൊന്ന് 
പറന്നകലണം,
കനലെരിഞ്ഞ  ഓർമ്മകളെല്ലാം
ഈ തണുപ്പിൽ 
ഇനിയൊരിക്കലും 
തിരി തെളിയാത്ത വിധം
തണത്തുറയണം..

അകലെ 
മേഘം പാളികൾക്കപ്പുറം.
തണുത്തുറഞ്ഞ 
ആ ദ്വീപിൽ 
എനിക്ക് ശാന്തമായുറങ്ങണം.
ആർക്കും കൂട്ടിരിക്കതെ 
ആരെയും ഓർത്തിരിക്കതെ
ഓർമ്മകൾക്ക് 
കനലെരിയാൻ കഴിയാത്ത വിധം 
തണുത്തുറഞ്ഞ 
ആ മണ്ണിൽ 
എനിക്കിനി സ്വസ്ഥമായി 
ഉറങ്ങണം..

      അകൽമഷ

വേഴാമ്പൽ






വേഴാമ്പൽ 

പ്രിയപ്പെട്ടവളേ,..

വിജനമായ ദ്വീപിൽ
വഴി മറന്നെത്തിയ 
ആ  വേഴാമ്പൽ 
നമ്മോട് പറഞ്ഞ കഥ 
നീയോർക്കുന്നില്ലെ..?

എത്ര മനോഹരമായിരുന്നു
അവരുടെ പ്രണയം.
ഇണയകന്നൽ പിന്നീട് 
അവയ്ക്ക് നിലനിൽപ്പില്ലത്രേ,
കൂട് വിട്ട് കൂടു മാറി 
പറന്നകലുന്ന 
ദേശാടന പക്ഷികളിൽ നിന്നെല്ലാം 
വിപരീതരായിരുന്നവർ.

കവികൾ പറയാൻ മറന്ന,
പ്രണയ കഥകളിൽ 
പിറക്കാതെ പോയ 
ഉടലുകളായിരുന്നവർ.
തിരികെ അണയാത്ത 
ഇണയെ ഓർത്ത് 
കുടിലിലിരുന്ന് ഉയിര് വെടിഞ്ഞ
ആ വേഴാമ്പലിൻ്റെ പ്രണയ കഥ 
നീ ഓർക്കുന്നില്ലേ..?

അവർ അന്യോന്യം 
പറഞ്ഞിരുന്നത്രേ, 
നീയില്ലെങ്കിൽ ഞാനില്ലെന്ന്, 
നിൻ്റെ അഭാവത്തിൽ 
എനിക്കൊരു പ്രണയമില്ലെന്ന്..

വഴി മറന്നവളേ,

എനിക്കിന്ന് നിന്നെ 
അങ്ങനെ വിളിക്കുന്നതിലാണ് പ്രിയം..
പ്രിയപ്പെട്ട വഴികളെല്ലാം 
നീ മറന്നിരിക്കുന്നു..

നാമെങ്ങനെ അന്യരായി,..
നാം സല്ലാപിച്ചിരുന്ന 
ആ വാക തോപ്പുകൾ
നീ മറന്നതാണോ..?
അതോ നിന്നിൽ നിന്ന് 
ആ ഓർമ്മകൾ മരിച്ചതാണോ..? 
കൂട് വിട്ട് കൂടു മാറിയ
ദേശാടന പക്ഷിയെ 
പോലെയായിരുന്നു നീ,
നനക്കിന്ന് പുതിയ കുടിലുകളുണ്ട്.
നിന്നോട് സല്ലപിക്കാൻ 
ദേശാടന പക്ഷികളുണ്ട്.

ഞാനോ.. 
ഓരു വേഴാമ്പലും.
ഞാനിന്നും ആ വാകത്തോപ്പിൽ
കൊഴിഞ്ഞു വീഴുന്ന
ഗുൽമോഹർ പൂക്കൾക്ക് നടുവിൽ 
ഇന്നലെകളെ പുണർന്നു
നിശ്ചലനായി അവിടെ തന്നെയുണ്ട്..

വഴി മറന്നവളേ

നീയോർക്കുന്നില്ലെ..
ഇണയകന്നാൽ 
പീന്നീട് വേഴാമ്പൽ 
ഉടൽ മണ്ണിലലിയും വരെ
പറന്നകലാറില്ലത്രേ,..

        അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...