ഏകനായ വൃദ്ധൻ
ഓടിക്കയറിയ ചുവടുകളെല്ലാമിന്ന്
വാടിക്കരിഞ്ഞ് സ്മൃതികൾ മാത്രമായി..
ചാടിക്കളിച്ചൊരെൻ ബാല്യത്തിന്നോർമ്മയിൽ
നോക്കി കിതക്കുന്നു ഞാനിന്നും വൃദ്ധനായ്..
ഓർക്കുന്നു ഞാനെന്നോർമ്മകളിൽ പിറകിലായ്
നോക്കുമ്പോൾ ഞാനെന്നുമേകനായ് മുന്നിലായ്...
മാമൂട്ടി മാറൂട്ടി പോറ്റിയോരമ്മയും
മണ്ണോടു ചേരുമ്പോൾ ഞാനതിൻ സാക്ഷിയായ്...
തോളേറ്റി ലാളിച്ചു വളർത്തിയെന്നച്ഛനും
കാലത്തിൽ മറയുമ്പോൾ ഞാനന്നുമേകനായ്..
കത്തിജ്ജ്വലിച്ചൊരെൻ സൗഹൃദങ്ങളെല്ലാം
അന്ധകാരത്തിൽ തള്ളിയിട്ട് മരണമേ നീയും....
പൊട്ടിച്ചിരിച്ചൊരാ സൗഹൃദത്തിന്നോർമ്മയിൽ
ദുഃഖിച്ചിരിക്കുന്നു ഞാനിന്നു വൃദ്ധനായ്....
വെട്ടിപ്പിടിക്കാനൊന്നുമേ ഇല്ലെന്നുള്ളിൽ
തട്ടിപ്പറിച്ചതല്ലേ കാലമേ നീയെല്ലാം...
പൊട്ടിക്കരയുന്നു ഞാനിന്നു വൃദ്ധനായ്
കെട്ടിച്ചമച്ച എൻ ബന്ധങ്ങൾക്കു നടുവിലായ്..
തട്ടിയെടുക്കുന്നില്ലേ മരണമേ നീയെന്നെ
ശിഷ്ടം കിട്ടുമല്ലോ ആ നല്ല ബന്ധങ്ങളെ..
കാലമേ ഞാനിന്നും നടക്കുന്നു ഏകനായ്..
മരണമെ നിനക്കെന്നെ പുണരാൻ സമയമായ്..
തിരിച്ചു വരും സൗഹൃദങ്ങളേ ഞാൻ നിങ്ങളിലേക്ക്..
ജനിച്ചനാൾ മുതൽ ഏകനായി ഉണ്ടാവാൻ
വിളിക്കുന്നു അവനിന്ന് എന്നെയും നിങ്ങളിലേക്ക്..
ജഡം ഉപേക്ഷിച്ച് വരുന്നിതാ
സൗഹൃദമേ നിങ്ങളിലേക്ക്..
അകൽമഷ

No comments:
Post a Comment