തിമിരം മുഖങ്ങൾ




അന്ധനാണത്രേ ഇന്നു ഞാൻ..!!

അവരെന്നെ വാ മുനയാൽ 

കുരുടനാക്കി

എന്നിൽ അന്ധകാരം 

നിറയ്ക്കുന്നു...!!


നിശയാണത്രേ ഇന്നു ഞാൻ..!!

അവരെന്നിലെ പ്രകാശത്തിനു

മറ പിടിച്ച്

ചുറ്റും നിഴലുകൾ മാത്രം 

പടർത്തുന്നു...!!!


നീചനാണത്രേ ഇന്നു ഞാൻ..!!

അവരെൻ വാക്കുകൾ വളച്ചൊടിച്ച്

ദുർവ്യാഖ്യാനത്താൽ 

പിന്നിൽ നീലിമ 

പടർത്തുന്നു..!!!


ഭ്രാന്തനാണത്രേ ഇന്നു ഞാൻ..!!!

നീതിയുടെ കപടമുഖങ്ങൾ കണ്ട്

നെറികേടിനെതിരെ അട്ടഹസിച്ചൊരെന്നെ

അവർ ഭ്രാന്തനെന്ന് വിളിക്കുന്നു...!!!


ബന്ദിയാണത്രേ ഇന്നു ഞാൻ..!!

നെറികേടിനെതിരെ

നേരു തളിച്ചതിന്റെ പേരിൽ 

അവരെനിക്കു ചുറ്റും 

കപടമുഖത്തിൻ വേലികൾ കെട്ടി

എന്നെ ബന്ദിയെന്ന് വിളിക്കുന്നു..!!


രാജ്യദ്രോഹിയാണത്രേ ഇന്നു ഞാൻ..!!

നന്മയ്ക്ക് വേണ്ടി 

തിന്മയെ വെടിഞ്ഞയെന്നെ

അവർ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു..!!


വ്രണമാണത്രേ ഇന്നു ഞാൻ..!!

അവരെൻ മേനിയിൽ 

ആരോപണത്തിൻ 

ശരങ്ങളാഞ്ഞടിച്ച വ്രണത്തിനാൽ

ജീർണിച്ചൊലിച്ച് 

എന്നിൽ ദുർഗന്ധം നിറയ്ക്കുന്നു...!!!


അനാഥ ശവമാണത്രേ ഇന്നു ഞാൻ..!!!

അനാഥർക്ക് വേണ്ടി ജീവൻ ത്യജിച്ച 

എൻ രക്തസാക്ഷിത്വം 

വെളിച്ചം പടരാതിരിക്കാൻ 

അവർ മറച്ചുപിടിക്കുന്നു...!!


        അകൽമഷ

നീ

നീ


ഒരു കവിത എഴുതണമെനിക്ക് 
വൃത്തമില്ലാതെ..
പ്രാസമില്ലാതെ..
ആരും കേൾക്കാത്ത 
പുതു വാക്കുകളാൽ കോർത്തിണക്കിയ
നീയെന്ന
ഒരു കവിത എഴുതണമെനിക്ക്.

അതിൽ ഞാനാരോടും പറയാതെ 
എൻ്റെ ഹൃദയ കോവിലിൽ
മറച്ചു വെച്ച നീയെന്ന പ്രതിഷ്ഠ
താളുകളിൽ തകർത്തെറിയണമെനിക്ക്..

തകർന്നുവീണ നിന്നിൽ ജനിച്ച
അക്ഷരങ്ങളാൽ 
ചിതലരിച്ചു പ്രണയം മരിച്ച, 
വിരഹ ചങ്ങലയിൽ നീ തളച്ചിട്ട,
നമ്മളെന്ന വാക്കിൽ നിന്ന് 
ഞാനെന്ന വാക്കിനെ 
സ്വതന്ത്രനാക്കണമെനിക്ക്..

ഒരു കവിത എഴുതണമെനിക്ക്..
നമ്മിൽ ഉടലെടുത്ത പ്രണയത്തെ
കാർന്നു തിന്ന് 
വിരഹ ചങ്ങലയിൽ എന്നെ 
ബന്ദിയാക്കിയ  നിന്നെ കുറിച്ച്
നീ എന്ന വാക്കിൽ 
ഒരു കവിത എഴുതണമെനിക്ക്

       അകൽമഷ


ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...