*വിരഹം*
ഇനിയൊരു മഴയും
എനിക്കായ് പെയ്യില്ല...!!
ഇനിയൊരു പുഴയും
എന്നിലൊഴുകില്ല..!!
ഇനിയൊരു വസന്തകാലവും
എനിക്കായ് തളിർക്കില്ല....!!
ഇനിയൊരു ഇളംതെന്നലും
എന്നെ തഴുകില്ല...!!
ഇനിയൊരു പ്രണയവും
എന്നിൽ പൂക്കില്ല...!!
ഇനി ഈ വിരഹം
എന്നിൽ നിന്നൊരിക്കലും
വാടില്ല...!!
അകൽമഷ

No comments:
Post a Comment