എന്നുള്ളിലെന്നുമവൻ അലറിക്കരയുന്നു..
എന്തെന്ന് പറയാതെ പെട്ടിത്തെറിക്കുന്നൂ..
എപ്പൊഴോ ഇറ്റിയ
ഞാനെന്ന ചോദ്യത്തി-
ന്നുത്തരമെന്തെ-
ന്നവനും വിരിക്കുന്നു..
ഞാനെന്ന പാപത്തിൻ
കരിമേഘം പടരുമ്പോൾ
അവനെന്ന നേരിൻ
തിരിനാളം മറയുന്നു..
കാലത്തിൽ തിന്മയാൽ
നയനങ്ങൾ മൂടുമ്പോൾ
അഗ്നിച്ചിറകിട്ടവ-
നെന്നെയുണർത്തുന്നു..
തിന്മയാൽ ഞാനെന്നും
മുന്നോട്ടടുക്കുമ്പോൾ
അരുതെന്ന് ചൊന്നവൻ
പിൻപേ വലിക്കുന്നു...
ഞാനെന്ന ചോദ്യത്തി-
ന്നുത്തരം തിരയുമ്പോൾ
അവനെന്ന ഉത്തരം
ഞാനറിയാതെ പോവുന്നു..!
അകൽമഷ
