അക്ഷരങ്ങൾ കൈ മോശം വന്നിരിക്കുന്നു..
മഴയും പുഴയും
പൂവും പൂക്കളും നിറഞ്ഞ
എൻ ചിന്തകളിന്ന് ശൂന്യമായിരിക്കുന്നു..
ശീത കാലം പോൽ
കോടമഞ്ഞുയർത്തിയ
എൻ ഹൃദയമിന്ന്
പൂക്കളകന്ന
പുനർജനി മരിച്ച
മരു ഭൂമിയായി
പരിണമിച്ചിരിക്കുന്നു...
ആ പൊടിമണലിനുള്ളിൽ
നടന്നകന്നവളുടെ
കാൽപ്പാടുകൾ
പിന്നെയും പിന്നെയും
തെളിഞ്ഞു വരുന്നു...
അകലെ കുന്നിൽ
വിരഹ കവികളിലാരോ
എനിക്കായ്
വീണ്ടും പ്രണയ കാവ്യം
രചിക്കുന്നു...🖤🌺
അകൽമഷ