മറവി പടർന്ന
നിനവുകളിലേക്കൊന്ന്
തിരികെയകലണം..
പൊടിപിടിച്ച താളുകളിൽ
നിന്ന് പവിത്രമായ എന്തിനെയോ
ഒന്ന് തിരികെയെടുക്കണം..!
കാർന്നു തിന്നുന്ന
ചിതൽ കുറ്റുകൾക്കിടയിലേക്ക്
ശേഷിച്ച ആ നന്മയേയും
വലിച്ചെറിയണം..!
ശേഷം സമന്മാരായി
എനിക്ക് നിങ്ങളോടൊത്ത്
ഉല്ലസിക്കണം.
അകൽമഷ