തിരികെ





സഖേ,..

നിന്നിൽ നിന്നാരോ
കൗശല പൂർവം 
പ്രണയം കട്ടെടുത്തിരിക്കുന്നു..
പരാതിയും, പരിഭവവും പറയാതെ 
ഞാൻ തിരികെയകലുന്നു...

വഴിവക്കിലെ 
കാട്ടുവള്ളികൾക്കിടയിൽ
തളിർത്ത
സൂര്യകാന്തി പൂക്കൾക്ക്
നിറം മങ്ങിയതെല്ലാ..
നെറുകയിൽ മുത്തമിട്ടു
ചിതറിത്തെറിച്ച മഴത്തുള്ളികൾ
പടിയിറങ്ങിയതുമല്ല..
എല്ലാത്താൻ്റെയും ഭംഗി 
എൻ്റെ മിഴികളിൽ ഇന്നും 
അതു പോലെ തന്നെയുണ്ട്..

പ്രിയപ്പെട്ടവളേ,..

നിൻ്റെ മിഴികളിൽ നിന്ന് 
വർണ്ണങ്ങൾ അകന്നിരിക്കുന്നു..
വർണ്ണങ്ങൾക്ക് കോട്ടം വരും വിധം 
നിന്നിൽ നിന്നുമാരോ 
നിറങ്ങളെ കട്ടെടുത്തിരിക്കുന്നു..

നിൻ്റെ ധമനികളിൽ
വേരിറക്കി പൂത്ത 
പ്രണയ പുഷ്പങ്ങൾ
ഇന്നിതാ 
പൊഴിഞ്ഞിരിക്കുന്നു..
പൂക്കളില്ലെങ്കിൽ പിന്നെ 
വസന്ത കാലമില്ല,..
വസന്തകാമില്ലെങ്കിൽ പിന്നെ
ആരാമങ്ങളില്ല,..
ആരാമങ്ങളില്ലെങ്കിൽ പിന്നെ 
അവിടം പ്രണയമില്ല..
പ്രണയമില്ലെങ്കിൽ പിന്നവിടം
എനിക്ക് പ്രസക്തിയില്ല...

  അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...