*ഡിജിറ്റൽ ഇന്ത്യ*
ചാർമിനാറിനും, താജ് മഹലിനും
വാനം മുട്ടെ ഉയർന്നു നിൽക്കുന്ന
വെങ്കൽ ശിലകൾക്കു പിന്നിലും മറഞ്ഞിരിക്കുന്നൊരു ഇന്ത്യയുണ്ട്.
തിമിർത്തു പെയ്ത മഴയിൽ
കരകവിഞ്ഞൊഴുകുന്ന
ഗംഗ നദിക്കുമപ്പുറം,
കാറ്റിലുലഞ്ഞാടുന്ന പച്ചിളം പുല്ലുകൾക്കപ്പുറം
വരണ്ടമണ്ണിൽ ദാഹജലമില്ലാതെ
അധരങ്ങൾ മരവിച്ചൊരു ജനതയുണ്ട്.
കുലമഹിമ പറഞ്ഞും,
ജാതീയത പുലമ്പിയും
മതത്തിൻ്റെ പേരിൽ
കഴുത്തറുത്ത് തള്ളുന്ന പല വിഭാഗം
ദൈവത്തിന്റെ ഇഷ്ട ദാസന്മാരുണ്ട്.
ഇവിടം മനുഷ്യനുപരി
ഭക്ഷണങ്ങൾക്കും, മൃഗങ്ങളൾക്കും
പഴങ്ങൾക്കു പോലും
പലതരം മതങ്ങളുണ്ട്.
ഇവിടം ജീവവായു കിട്ടാണ്ട് പിടഞ്ഞു മരിച്ച അറുപതിൽ പരം പുഞ്ചു കുഞ്ഞുങ്ങളും,
പല അഴിമതികൾക്കും മറയായി
നിനച്ചു നിൽക്കാത്ത സമയത്തുടലെടുത്തു
പെട്ടെന്നു മറഞ്ഞു പോവുന്ന രാഷ്ട്രീയ കോലാഹലങ്ങളുണ്ട്.
ഇവിടം രക്തദാഹിയായ
ഒരു വിഭാഗം ജനതയുണ്ട്.
മുങ്ങി കുളിച്ചു മുങ്ങി കുളിച്ചു ഗംഗയെ പോലും മലിനമാക്കിയ
നരച്ച താടിക്ക് പിന്നിൽ
കൗശലം മറച്ചുവെച്ച ആട്ടിൻ തോലണിഞ്ഞൊരു ചെന്നായയുണ്ട്..
ഇവിടം
മലർക്കെ തുറക്കപ്പെട്ടിട്ടും
മാധ്യമങ്ങൾ പോലും പറയാൻ മടിച്ച
കേൾവിക്കാരില്ലാതെ ചിതലരിച്ചു പോയ
ഇന്ത്യയെന്ന മതേതര മണ്ണിന്റെ
എരിഞ്ഞമർന്ന ഒരു പിടി ചാരമുണ്ട്..🖤🌺
അകൽമഷ