ഡറ്റസീയ

 




         *ഡറ്റസീയ* 



പൂക്കൾ പൊഴിയാത്ത

വർണ്ണ പുഷ്പങ്ങളാൽ സമൃദ്ധമായ

ആരാമങ്ങളാൽ നിറഞ്ഞ.

ഇന്നും എൻ ചിന്തകളെ മത്ത് പിടിപ്പിക്കുന്ന

വിസ്മയ ലോകമേ,..

നിങ്ങൾ എത്ര മനോഹരമായിട്ടാണ്

കുത്തഴിഞ്ഞ എൻ്റെ താളുകളെ 

ചിട്ടപ്പെടുത്തി എഴുതിയത്.


കൗതുകം നിറച്ച യാത്രകൾ

വഴിവക്കിലെ കഴ്ച്ചക്കരോട് പറയുന്നത് പോലെ 

വ്യജ കഥയെന്ന് ചൊന്ന് 

കേളിവിക്കരൊക്കെ വ്യാജമെന്ന് പറഞ്ഞു

വിസ്മരിച്ചു തള്ളിപ്പറഞ്ഞ

പൂക്കളുടെ ലോകമേ, 

ഒരു ദിനം ഞാൻ നിങ്ങളെ 

മൂടിവെച്ചൊരെൻ ഹൃദയ കല്ലറ തകർത്ത്

കൊണി വെച്ചുപ്പിടിച്ചു 

മഷിമുക്കിയെടുത്ത്

താളുകളിലേക്ക് പടർത്തും.


അന്ന് കേൾവിക്കാരൊക്കെയും 

തങ്ങളുടെ അധരങ്ങൾ

ഒരേ സ്വരത്തിൽ പറയും.


" ഡറ്റസീയ' " 

അവിടം താൺട്രിസ്സുകളുണ്ട്.

പ്രിയപ്പെട്ടവളുടെ കരങ്ങൾ തലോടിയാൽ

ഭ്രാന്തമായി പുഷ്പങ്ങൾ തളിർക്കുന്ന

"തയാഗ്രീസ്" കുന്നുകളുണ്ട്.


അവയ്ക്കിടിയിൽ മുടിയിഴകൾക്ക് പകരം

വെള്ളയും നീലയും കറുപ്പും

നിറത്തിലുള്ള പൂക്കൾ തലയിൽ പൂത്തു കൊണ്ട്

ആരനെയും തിരഞ്ഞ് തയാഗ്രീസ് കുന്നുകൾക്കിടയിലേക്ക് മറയുന്ന ഒരുവളുണ്ട്.

ആരൻ്റെ ഹൃദയം തകർന്ന കല്ലറയിൽ 

പുഷ്പങ്ങൾ ചാർത്തി പ്രണയം പടർത്തിയ 

അവളുണ്ട്.

"അമീല" യെന്ന ജലദേവതയുടെ

 രാജ കുമാരിയുണ്ട്..🖤🌺


      *അകൽമഷ*



ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...