*രഹസ്യം*
ഇത് അവൻ എന്നോട് രഹസ്യമായി പറഞ്ഞതാണ്. ഇതു ഞാൻ നിങ്ങളോട് പറയാൻ വിധിക്കപ്പെട്ടവനാണ്.
ഞാനും ഇത് പറയാതെ മൂടിവെച്ചാൽ ഒരുപക്ഷേ പിന്നീടൊരിക്കലും ഇവയ്ക്ക് ഒരു ഉദയമുണ്ടായെന്ന് വരില്ല. വിടരും മുൻപേ പൊഴിഞ്ഞു പോയ മൊട്ടുകളൾ പോലെ ഇവയും പതിയെ ഹൃദയങ്ങളിൽ ഇടമില്ലാതെ എന്നിൽ തന്നെ ചിതലരിച്ചു കിടക്കും.
നിങ്ങളെന്തിനാണ് കുരുന്നുകൾക്കുള്ളിൽ വരെ രാഷ്ട്രീയവും, ജാതിയും കുത്തി നിറയ്ക്കുന്നത്..?
എന്തിനാണ് അവരുടെ ചിന്തകളെ പോലും വേലികൾ തീർത്ത് അതിർവരമ്പുകൾക്കുള്ളിൽ അടച്ചിടുന്നത്.
ദളിതനെന്നോ, പുലയനെന്നോ, മുസൽമാനെന്നോ ക്രൈസ്തവനെന്നോ ഒന്നും വകവെക്കാതെ എല്ലാവരേയും ഒരേ കണ്ണിൽ കണ്ട്. നിഷ്കളങ്കമായി പുഞ്ചിരിച്ചിരുന്ന കുഞ്ഞുങ്ങൾ പോലും വളർന്നു വരുമ്പോൾ എങ്ങനെയാണ് വർഗ്ഗീയ വാദിയായി മാറുന്നത്..? എങ്ങനെയാണ് മതത്തിന്റെയും നിറത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ അവൻ മനുഷ്യനെ വേർത്തിരിച്ചു കാണുന്നത്.
ആരാണ് അവരുടെയുള്ളിൽ വളർച്ചയ്ക്കിടയിൽ നല്ലതെന്ന് ചൊന്ന് മലിനമായ ഈ ചിന്തകൾ കുത്തി നിറച്ചത്..? നല്ലെത് തിരഞ്ഞെടുക്കാൻ നിനക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് അവരുടെ ചിന്തകളിൽ പോലും നല്ലത് നമ്മുടെ വിഭാഗമാണെന്ന് നിങ്ങളെന്തിനാണ് കള്ളം പറഞ്ഞത്..?
*ഇതവൻ എന്നോട് രഹസ്യമായി പറഞ്ഞതാണ്*
നിങ്ങൾ എത്രവലിയ കാപട്യരാണ്.
നിങ്ങൾ എത്ര മനോഹരമായിട്ടാണ് മുഖംമൂടി അണിഞ്ഞ് പുഞ്ചരിച്ചു കൊണ്ട് കഴുത്തറക്കുന്നത്.
നിങ്ങൾ എന്തിനാണ് പിന്നെയും പിന്നെയും പറയാതെ പറയാതെ കറുപ്പിന്റെ പക്ഷം നിന്ന് വാചാലരായി വെളുപ്പാണ് സൗന്ദര്യമെന്ന് പ്രവർത്തികളിൽ വെളിപ്പെടുത്തുന്നത്.
നോക്കൂ...!!
വർണ്ണ വിവേചനത്തനെതിരെ വാചാലരാവുന്ന നിങ്ങളുടെ അധരങ്ങൾ പോലും ചുവപ്പിച്ചതാണ്..!
നിങ്ങളുടെ അധരങ്ങൾ ആരെയാണ് പിന്തുണക്കുന്നത്.
നോക്കൂ,..!!
കറുപ്പിനു വേണ്ടി വാചാലരാവുന്ന നിങ്ങളുടെ കവിൾത്തടങ്ങൾ പോലും ചായം പൂശിയതാണ്..!!
നിങ്ങളുടെ ചായം പൂശിയ കവിൾത്തടങ്ങൾ ആരെയാണ് അനുകരിക്കുന്നത്..??
നിങ്ങൾക്കുള്ളിൽ പോലും ഒരു സൗന്ദര്യമുണ്ട്..!!
ഒരു സൗന്ദര്യ ബോധമുണ്ട്..! കുഞ്ഞായിരിക്കുമ്പോൾ നിങ്ങൾ പോലുമറിയാതെ ആരൊക്കെയോ ചേർന്ന് പതിയെ പതിയെ നിങ്ങൾക്കുള്ളിൽ കുത്തി നിറച്ച വികൃതമായ ചിന്തയുള്ള മനുഷ്യൻ്റെ വെളുപ്പെന്ന സൗന്ദര്യബോധം..
*ഇതവൻ സാക്ഷ്യം വഹിച്ചതാണ്*
എത്ര വിശാലമായി വിലയിരുത്തി ചിന്തിച്ചാലും ശരി നിങ്ങൾ വർഗ്ഗീയ വാദികളാണ്..!
നിങ്ങളെന്നും നിങ്ങളുടെ വിഭാഗങ്ങൾ പറയുന്ന വാർത്തകളെ അന്ധമായി വിശ്വസിച്ച് പിന്തുണയ്ക്കുന്നവരാണ്..!
ഒരു അപകടത്തിൽ പെട്ട മൃതദേഹത്തിൽ പോലും ജാതി നോക്കാൻ തുടിക്കുന്നവരാണ്.
നിങ്ങൾ നിങ്ങളുടെ ഉന്നമനത്തിനായി മാത്രം പ്രവർത്തിക്കുന്നവരാണ്..
നോക്കൂ..!!
ഇതിനവൻ സാക്ഷ്യം വഹിച്ചതാണ്..!
കാശ്മീരിൽ നിഷ്കളങ്കമായ പിഞ്ചു കുഞ്ഞിനെ എത്ര ക്രൂരമായിട്ടാണ് നിങ്ങൾ ദേവാലയത്തിൽ വെച്ച് പിഴുതെറിഞ്ഞത്..!
നിങ്ങളുടെ ദൈവവും വർഗ്ഗീയ വാദിയാണോ..?
അതേ വർഗ്ഗീയ വാദിയാണ്..!!
അതിനാലാണ് കൺമുന്നിൽ നടന്ന ആ ക്രൂരതയെ പോലും അവൻ മൗനമായി അനുകൂലിച്ചത്..!!
കാരണം ഉടലു തകർന്ന് ഉടയാടകൾ കീറിപ്പറിഞ്ഞ ആ പിഞ്ചു കുഞ്ഞിൻ്റെ ജാതി വേറെയാണ്..!!
അതോ നിങ്ങളുടെ ദൈവം ആ മൺ കലയിൽ നിന്ന് പുറത്തുവരാൻ കഴിയാത്ത അശക്തനാണെന്ന് അറിഞ്ഞതിനാലാണോ അവിടം ആ പിഞ്ചിനെ നിങ്ങൾ കീറിപ്പറിച്ചെറിഞ്ഞത്..!!
നോക്കൂ,..!!
കാശ്മീരിലെ ആ നിഷ്കളങ്കമായ പിഞ്ചിനു വേണ്ടി എത്ര വലിയ മഹാ മനസ്ക്കരാണ് പടപൊരുതിയത്..
എത്ര തെരുവ് വീഥികളാണ് നിശ്ചലനമായത്..!!
എത്ര പലഹാര ഭരണികളാണ് താനൂരിൽ ചിതറിത്തെറിച്ചത്..!!
എത്ര KSRTC ബസ്സുകളാണ് അവൾക്കായി കത്തിയെരിഞ്ഞത്..!!
എത്ര തെരുവ് വീഥികളിലാണ് ദീപം തെളിഞ്ഞത്..!!
എത്ര മഹാമനസ്ക്കരാണ് ന്യൂനപക്ഷ സംരക്ഷണം എന്ന് പറഞ്ഞ് ദൃശ്യ മാധ്യമങ്ങളിൽ തിളങ്ങി നിന്നത്..!!
*ഇതവൻ എന്നോട് വിതുമ്പി പറഞ്ഞതാണ്*
നോക്കൂ,..
വാളയാർ പിഞ്ചുകുഞ്ഞൾ അവരും മനുഷ്യരാണ്. അവരും നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ്.
അവരേയും ഉടയാടകൾ കീറിപ്പറിച്ചു കാമവെറിൽ ഭ്രമിച്ചു കൊന്നതാണ്..!
അവർക്കായി ഒരു തെരുവ് വീഥികളും നിശ്ചലമായില്ല..!!
ഒരു പലഹാര ഭരണികളും ചിതറിത്തെറിച്ചില്ല..!!
ഒരു KSRTC ബസ്സുകളും കത്തിയെരിഞ്ഞില്ല..!!
ഒരു തെരുവ് വീഥികളിലും തിരിനാളം തെളിഞ്ഞില്ല..!!
ന്യൂനപക്ഷ സംരക്ഷകരും,സമര വീഥികളിലെ മഹാ മനസ്ക്കരും എല്ലവരും ക്ഷീണിതരാണ്..!!
പച്ചയായി പറഞ്ഞാൽ അവരുടെ ജാതി വേറെയാണ്..
*ഇതവൻ നിങ്ങളോട് ഓർമ്മപ്പെടുത്താൻ എന്നോട് പറയാൻ പറഞ്ഞതാണ്*
നോക്കൂ,..
കുലത്തിനും, നിറത്തിനും, മതത്തിനും, രാഷ്ട്രീയത്തിനും ജാതിക്കും ഉപരി നിങ്ങളെല്ലാം മനുഷ്യരാണ്..
ഓർക്കുക ഒന്നിൽ നിന്ന് പിറവി കൊണ്ട വെറും മനുഷ്യരാണ്...
