പുലയൻ പെണ്ണ്

 






പുലയൻ പെണ്ണ് 



ഒരു കഥ പറയാമൊരു കഥ പറയാം 

പുലയാടികൾ തൻ കഥ പറയാം.. 

വിടരും മുൻപേ പിഴുതെറിഞ്ഞ

പുലയൻ പിഞ്ചിൻ കഥ പറയാം..

അവൾ മണ്ണിലലിഞ്ഞൊരു കഥ പറയാം..


പൊരിവെയിലത്തും വെറി മഴയത്തും

ഉള്ളാൽ കനലു ചുമന്നവൻ കഥ പറയാം..

കുലവെറിയില്ല കുലമതുമില്ല 

മനിത കുലത്തിൻ കഥ പറയാം..

അവൾ മണ്ണിലുറങ്ങിയ കഥ പറയാം..


മൂക്ക് പതിഞ്ഞവൾ നെറ്റി കറുത്തവൾ

ഉള്ളു വെളുത്തവൾ കഥ പറയാം..

അവൾ ഉള്ളു വെളുത്തവൾ കഥ പറയാം

കുല വെറി മൂത്ത ഉണ്ണി തമ്പ്രാൻ

ഭ്രമിച്ചു കൊന്നൊരു കഥ പറയാം 

ആ പുലയൻ പിഞ്ചിൻ കഥ പറയാം..


 കേളു ഇന്നെന്തേ നിന്നുടെ പുത്രി 

ഞറ് നടുവാൻ വന്നതില്ല..

പൊറുക്കണം തമ്പ്രാ അടിയൻ പിഞ്ചൻ

ഉടലു വളർന്ന ദിനമിന്ന് 

അവൾ അയിത്തം പൂണ്ടൊരു നാളിന്ന്..


ചേരൻ കുന്നിൻ തെക്കേ വീഥിയിൽ

കടിയൻ നായ കുരയ്ക്കുന്നു. 

കിടാവ് പിറക്കാൻ നാളു തികഞ്ഞു

അമ്മിണി പശുവിൻ കാവലുവേണം..

കാവലിനായ് കേളൂ നീ ഇന്നിവിടം വേണം.


ഉണ്ണി തമ്പ്രാൻ മൊഴിഞ്ഞതു പോലെ 

പുലയൻ കേളു കാവലിരുന്നു.

ആറ്റിലരികിൽ കേളുവിൻ കുടിലിൽ 

ഉണ്ണി തമ്പ്രാൻ തൻ പടയോട്ടം..

ആ പിഞ്ചിനുടലിൽ വിളയാട്ടം..

ഉടലു തളർന്ന് ഉയിര് പൊഴിഞ്ഞു

പുലയൻ പിഞ്ചിനെ 

ഉണ്ണി തമ്പ്രാൻ പിഴുതെറിഞ്ഞു..


കാവിലരികിൽ ആ തെക്കേ ആലിൽ

പുലയൻ പിഞ്ച് തൂങ്ങിയാടി ..

കണ്ടു നിന്നവർ കേട്ടു കേട്ടവർ

ഒന്നു ചൊന്നവർ ഒരുമയായി

പുലയൻ പെണ്ണവൾ അയിത്തം പൂണ്ടവൾ

ക്ഷേത്രം ദർശനത്താൽ അവൾക്ക് ഭഗവതി ശാപം..


ഉടലും തകർന്ന് ഉയിരും പൊഴഞ്ഞ 

പുലയൻ പിഞ്ചിനരികിൽ 

കടിയൻ നായ കുരയ്ക്കുന്നു

ഉള്ളാൾ ഉണ്ണി തമ്പ്രാൻ ചിരിക്കുന്നു...


      

      *അകൽമഷ*

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...