ഭ്രമരങ്ങളില്ല..
പൂക്കളില്ല.
മുക്കുറ്റിയില്ല.
ദളങ്ങളിൽ മഞ്ഞുതുള്ളികളില്ല.
തുമ്പ പൂക്കളിൽ പറന്നകലുന്ന
കുഞ്ഞിളം ശലഭങ്ങളില്ല.
മണ്ണിൽ പച്ചപ്പ് ചാർത്തിയ
കാട്ടു പൂക്കൾ തൻ
പരവതാനിയില്ല.
ഒടിഞ്ഞ ആമ്പൽ തണ്ടിൻ
പരിഭവം പറഞ്ഞ് തടന്നകന്ന
ദാവണി പെണ്ണിൻ കൊലുസടികളില്ല.
എല്ലാം ഇന്ന് അകലെയാണ്.
മണ്ണിൽ ജനിച്ച് മണ്ണിൽ തളിർത്ത്
ഒടുക്കം മണ്ണിൽ പൊഴിഞ്ഞിരുന്ന
കാട്ടു പൂക്കൾ പോലും
പറിക്കാൻ ബാല്യങ്ങളില്ലാതെ
മതിലുകളിൽ അന്യരാണ്.
ആമ്പൽ പൂവിൻ തണ്ടും പറിച്ച്
കരങ്ങളാൽ വീശി.
വഴിവക്കിലൂടെ നടന്നകന്ന
അവളും ഇന്ന്
ഓർമ്മകളിൽ പോലും അകലേയാണ്..
എല്ലാം ഇന്ന് അകലെയാണ്..
അകൽമഷ
